ന്യൂഡല്‍ഹി: 2018 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഗൂഗിള്‍ ഇന്ത്യ. 9,337.7 കോടി രൂപയുടെ ആകെ വരുമാനവളര്‍ച്ചയും ഗൂഗിളിനുണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇരട്ടിയിലധികമാണ് ഗൂഗിള്‍ ഇന്ത്യ വളരുന്നത്.
ഗൂഗിളിന്റെ മുഖ്യ വരുമാന സ്രോതസ്സ് പരസ്യങ്ങളാണ്. ആകെ വരുമാനത്തിന്റെ 69 ശതമാനം വരുമിത്. ക്ലൗഡ് കംപ്യൂട്ടിങ്. സോഫ്റ്റ്വെയര് സേവനങ്ങള്‍ എന്നിവയെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോഴും മുഖ്യ വരുമാന മാര്‍ഗ്ഗം പരസ്യങ്ങളാണ്.
പരസ്യ മേഖലയില്‍ ഫോസ്ബുക്കാണ് ഗൂഗിളിന്റെ മുഖ്യ എതിരാളി. ഇന്ത്യയിലെ ഡിജിറ്റില്‍ പരസ്യ വിപണിയില്‍ സംഭവിക്കുന്ന 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ ഗൂഗിളിന് മുഖ്യ പങ്കുണ്ട്.