പത്തനംതിട്ട: നാളെ പുലര്‍ച്ചെ തെക്കുകിഴക്കന്‍ മാനത്ത് ഒരു അത്യ അപൂര്‍വ്വ കാഴ്ച ഉണ്ടാകും. പുലര്‍ച്ചെ ശുക്ര-വ്യാഴ ഗ്രഹസംഗമ വേദിയിലേക്ക് ചന്ദ്രക്കല കൂടി എത്തും. ഇതിന്റെ പ്രത്യേകത രാത്രി മാനത്തെ ഏറ്റവും തിളക്കം കൂടിയ ആകാശവസ്തുക്കള് മൂന്നും ഇത്തിരി വട്ടത്തില്‍ സംഗമിക്കുന്നു എന്നതാണ്.
മഴമേഘങ്ങള്‍ ഇല്ലെങ്കില്‍ സൂര്യന്റെ അടുത്തല്ലാത്തതിനാല്‍ ഏറെനേരം ഈ കാഴ്ച ആസ്വദിക്കാനാകും. വെറും കണ്ണുകൊണ്ടു തന്നെ വളരെ മനോഹരമായി കാണാവുന്ന ഈ ദൃശ്യം അല്പം ശക്തികൂടിയ ഒരു മൊബൈല്‍ ക്യാമറയില്‍ പോലും പകര്‍ത്താം. എന്നാല്‍ ഗ്രഹങ്ങളെ വിശദമായി കാണാന്‍ ടെലിസ്കോപ്പ് തന്നെ ഉപയോഗിക്കേണ്ടി വരും. ഈ ഗ്രഹസംഗമം ഗ്രഹങ്ങളുടെ സ്ഥാന മാറ്റം കൊണ്ട് ഭൂമിയില്‍ നിന്നുള്ള ഒരു കാഴ്ച മാത്രമാണ്.
ഈ ഗ്രഹസംഗമത്തിന് ഏറ്റവും രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. വ്യാഴാഴ്ച ചന്ദ്രന് വ്യാഴ ഗ്രഹത്തിനടുത്തായി കാണാം. വെള്ളിയാഴ്ച ശുക്രന് ഗ്രഹത്തിനടുത്തായിരിക്കും ചന്ദ്രന്. ശനിയാഴ്ചയാകട്ടെ ചന്ദ്രന് ശനിഗ്രഹത്തിനടുത്തുമായിരിക്കും.
ഈ ഗ്രഹ ചന്ദ്ര സംഗമവേദിയുടെ അല്പം തെക്കായി തേളിന്റെ ആകൃതിയുള്ള വൃശ്ചികം രാശിയും അതിലെ ചുവന്ന ഭീമന് താരമായ അന്റാറസ് അഥവാ തൃക്കേട്ട നക്ഷത്രവും വളരെ മനോഹരമായി കാണാം. അമച്വര്വാന നിരീക്ഷകനും ആസ്ട്രോകോളമിസ്റ്റുമായ സുരേന്ദ്രന് പുന്നശ്ശേരി കൂട്ടികള്‍ക്കും സാധാരണക്കാര്‍ക്കും ഏറെ കൗതുകം ജനിപ്പിക്കുന്ന കാഴ്ചയായിരിക്കും ഇതെന്നു വ്യക്തമാക്കി.