ലണ്ടന്‍: ജീവിതകാലത്ത് കേട്ട പ്രധാന ചോദ്യങ്ങള്‍ക്ക് അവസാനമെഴുതിയ പുസ്തത്തിലൂടെ മറുപടി നല്കി സ്റ്റീഫന്‍ ഹോക്കിങ്. ‘ബ്രീഫ് ആന്‍സേഴ്സ് ടു ദ് ബിഗ് ക്വസ്റ്റിയന്‍സ് ‘ എന്ന പുസ്തകത്തിലൂടെയാണു ഹോക്കിങ്ങിന്റെ ഉത്തരങ്ങള്‍.
ദൈവം ഉണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം പലതവണ മറുപടി നല്‍കിയിട്ടുണ്ട്. വിഷയത്തെ ഗൗരവത്തോടെയാണ് അദ്ദേഹം പരിഗണിച്ചത് ‘നമുക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, എന്റെ വിശ്വാസം ദൈവം ഇല്ലായെന്നു തന്നെയാണ്. പ്രപഞ്ചം സൃഷ്ടിച്ചത് ആരുമല്ല. അതിനെ ആരും നയിക്കുന്നില്ല. മരണാനന്തര ജീവിതവും സ്വര്ഗവുമൊന്നുമില്ല. മരണാനന്തര ജീവിതം മനുഷ്യരുടെ ആഗ്രഹം മാത്രമാണ് ‘- അദ്ദേഹം കുറിച്ചു.
മറ്റുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇവയാണ്
പ്രപഞ്ചത്തിന്റെ തുടക്കമെങ്ങനെ
മഹാവിസ്ഫോടനത്തെ തുടര്‍ന്ന്
ഭൂമിക്കു പുറത്ത് ജീവനുണ്ടോ
സാധ്യതയുണ്ട്. എന്നാല്‍, അവ കണ്ടെത്താനുള്ള സാങ്കേതികവിദ്യ നാം സ്വായത്തമാക്കേണ്ടിയിരിക്കുന്നു.
ഭാവി പ്രവചിക്കാന്‍ കഴിയുമോ
തത്വത്തില്‍ പ്രവചിക്കാം. എന്നാല്‍, പ്രായോഗികമായി ബുദ്ധിമുട്ടാണ്.
ടൈം ട്രാവല്‍ സാധ്യമാണോ
ഇതുവരെയുള്ള പഠനമനുസരിച്ച് ഭൂതകാലത്തിലേക്കുള്ള യാത്ര തള്ളിക്കളയാനാകില്ല.
ഭൂമിയില്‍ മനുഷ്യര്‍ നിലനില്‍ക്കുമോ
നിലനില്ക്കും. പക്ഷേ, വെല്ലുവിളികളേറെയാണ്.
ഇതര ഗ്രഹങ്ങളില്‍ മനുഷ്യര്‍ കോളനികളുണ്ടാക്കുമോ
നൂറു വര്‍ഷത്തിനുള്ളില്‍ സൗരയൂഥത്തിലെവിടെയും യാത്ര സാധ്യമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജന്മമെടുക്കുന്ന മനുഷ്യര്‍ സാധാരണക്കാരെ അടിമകളാക്കുന്ന ലോകമാണു അദ്ദേഹം ഭീതിയായി കാണുന്നത്.