റിയാദ്: പ്രവാസി മലയാളി സൗദിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. മേലാറ്റൂര്‍ അലനല്ലൂര്‍ സ്വദേശി കോര്‍ണകത്ത് അബ്ദുല്‍ കരീം ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.
അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജിദ്ദ ദഹബാന്‍ ഡിസ്ട്രിക്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.