മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനീരംഗലതൊടി രാജഗോപാലന്‍ ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാജഗോപാലനെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
also read: അടുത്ത മണിക്കൂറില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത, മുന്നറിയിപ്പ്
കഴിഞ്ഞ മുപ്പത് വര്‍ഷമായി സലാല സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു രാജ?ഗോപാലന്. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ നിഷ, മക്കള്‍ അര്ജുനന്, ഐശ്വര്യ എന്നിവരാണ്.