നജ്റാന്: സൗദിയില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി രാജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഞായറാഴ്ച സൗദി നജ്റാനടുത്താണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ച് പ്രാതല്‍ കഴിച്ച് കൊണ്ടിരിക്കേ സ്വദേശി പൗരന്റെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടനെ ദഹ്റാന്‍ ജനൂബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
also read: ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍, വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത
അസീര്‍ പ്രവാസി സംഘം ദഹ്റാന്‍ ജനൂബ് യൂനിറ്റ് അംഗമായിരുന്നു രാജേഷ്. 15 വര്‍ഷമായി സൗദിയില്‍ സ്പോണ്സര്ക്കൊപ്പം മെക്കാനിക്കും ഡ്രൈവറായും ജോലിചെയ്ത് വരികയായിരുന്നു. ഭാര്യ: രമ്യ, മകന്: അദ്വൈദ്.