മസ്കറ്റ്: പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് കൊടുന്തിരപ്പള്ളി പോടൂര്‍ സ്വദേശിയായ പ്രാര്‍ത്ഥന വീട്ടിലെ കെ ഗോപിനാഥനാണ് മസ്കറ്റിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.20ന് ബര്‍ക്കയിലെ അല്‍ഹറം പെട്രോള്‍ പമ്പിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗോപിനാഥനെ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
28 വര്‍ഷത്തോളമായി പ്രവാസിയാണ്. ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: കമലമ്മ, ഭാര്യ: ഹേമാവതി, മക്കള്‍: ഗ്രീഷ്മ, ഗോകുല്‍ ഗോപിനാഥ്.