ദുബായ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ജയറാം ദാസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തൃശൂരിലെ ഈ കുടുംബം. 32 വര്‍ഷം മുന്‍പാണ് യുഎഇയില്‍ നിന്നും തൃശൂര്‍ വേലൂര്‍ സ്വദേശി വി. ജയറാം ദാസിനെ കാണാതായത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രിയപ്പെട്ടയാള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ, രണ്ടു മക്കള്‍, അവരുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവര്‍.
ഇവരുടെ പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ല. 1988 ഫെബ്രുവരി നാലിന് അല്‍ഐനില്‍ നിന്നു കാണാതായത്. അല്‍ഐന്‍ പൊലീസ് ഏറെ കാലം അന്വേഷണം നടത്തിയെങ്കിലും അന്ന് 41 വയസുണ്ടായിരുന്ന ജയറാം ദാസിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് മകന് റോമിയോ വി.ജയറാം ദാസ് പറഞ്ഞു.
ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്, അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ്, കേരളാ സര്‍ക്കാര്‍, യുഎഇയിലെ ഇന്ത്യന്‍ എംബസി, പൊലീസ് എന്നിവര്‍ക്കെല്ലാം ജയറാം ദാസിന്റെ ഭാര്യ പത്മിനി എന്ന ഗീതാ ജയറാം ദാസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ കോടതിയിലും ഹര്‍ജി നല്കി. അടുത്തിടെ നോര്‍ക്കയ്ക്കും പരാതി സമര്‍പ്പിച്ചു.ജയറാം ദാസ് തിരിച്ചുവരുമെന്ന് തന്നെയാണ് ഉറ്റവര്‍ പറയുന്നത്.