റിയാദ്: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 2018 ല്‍ മാത്രം 9,98,60,000 പേരാണ് സൗദിയില്‍ വിമാനയാത്ര നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
7,41,893 വിമാനസര്‍വീസുകളിലായി 9,73,00,000 അന്താരാഷ്ട്ര യാത്രക്കാരും 29,935 ആഭ്യന്തര സര്‍വീസുകളിലായി 26 ലക്ഷം യാത്രക്കാരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ധനവാണുള്ളത്.
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത്. മൊത്തം യാത്രക്കാരില്‍ 3,58,00,000 പേരാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാത്ര ചെയ്തത്. രണ്ടും മൂന്നും സ്ഥാനത്ത് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിംഗ് ഫഹദ് അന്തരാഷ്ട്ര വിമാനത്താവളം എന്നിവയാണ്