ദുബായ്: യുഎഇയില്‍ കനത്ത മഴ. ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദുബായിലും ഷാര്‍ജയിലും ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. ദൂര കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസും ആര്‍ടിഎയും മുന്നറിയിപ്പു നല്കി. മേഘാവൃതമായ അന്തരീക്ഷം വരും ദിവസങ്ങള്‍ കൂടി തുടരുമെന്ന് എന്‍സിഎം അറിയിച്ചു.