ദോഹ: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി പി കുമരന് പറഞ്ഞു.
ദോഹയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബിസിനസ് റോഡ് ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേഖലയെ അടുത്തറിയുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ദോഹയില്‍ റോഡ് ഷോ സംഘടിപ്പിച്ചത്.