ദോഹ: പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ചായിരിക്കും പുതിയ ഇടനാഴി തുറക്കുക. സമുദ്രവ്യാപാരം വഴിയുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സിഇഒ യൂസഫ് മുഹമ്മദ് അല്‍ ജയ്ദ വ്യക്തമാക്കി.
ഇന്ത്യ, കുവൈത്ത്, ഒമാന്‍, തുര്‍ക്കി, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സമുദ്രവ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ നീക്കം നടത്തുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഖത്തറിലേക്ക് കൂടുതല്‍ വിദേശനിക്ഷേപമെത്തിക്കാന് സാധിക്കുമെന്ന് ക്യൂഎഫ്സി പ്രതീക്ഷിക്കുന്നു.
പുതിയ ഇടനാഴി സാധ്യമാകുന്നതോടെ നിക്ഷേപം കുത്തനെ വര്‍ധിക്കും. വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യക്കും ഇത് ഏറെ ഗുണം ചെയ്യും. 2.1 ട്രില്യണ്‍ ഡോളറിന്റെ വ്യാപാര സമ്പത്ത് ഈ ആറ് രാജ്യങ്ങള്‍ക്കും കൂടിയുണ്ട്.