തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലിലെ തദ്ദേശവത്കരണവുമാണ് അവസരങ്ങള്‍ കുറയാന്‍ പ്രാധാന കാരണം. അഞ്ച് വര്‍ഷത്തിനിടെ 2.36 ലക്ഷം വിദേശ മലയാളികളുടെ എണ്ണമാണ് കുറഞ്ഞത്.
വിദേശത്തുനിന്ന് മടങ്ങുന്നവരുടെ എണ്ണവും കൂടിവരികയാണ്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേപ്രകാരം 2018-ല്‍ വിദേശത്ത് തൊഴിലെടുക്കുന്ന മലയാളികള്‍ 34.17 ലക്ഷമാണെന്നും 2014-ല്‍ ഇത് 36.5 ലക്ഷമായിരുന്നെന്നും വ്യക്തമാക്കുന്നു.
ജോലി തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2014-ല്‍ 24 ലക്ഷം പേര് വിദേശത്ത് പോയപ്പോള്‍ 2018-ല്‍ ഇത് 21.2 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം 12.94 ലക്ഷം പേരാണ് വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങിയത്. 2014-ല്‍ ഇത് 11.5 ലക്ഷമായിരുന്നു. മിക്കവരും സ്വന്തം നാട്ടില്‍ തന്നെ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.