അബുദാബി: ബിസിനസ്സ് രംഗത്തെ വമ്പനായ ലുലു ഗ്രൂപ്പ് 22 രാജ്യങ്ങളിലായി ജോലി നല്‍കിയത് 50000 പേര്‍ക്ക്. റിയാദിലെ അല്‍ ഖര്‍ജില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി ലുലു ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി സന്തോഷ പൂര്‍വ്വം അറിയിച്ചു.
22 രാജ്യങ്ങളിലായുള്ള ജീവനക്കാരില്‍ 26,480 മലയാളികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ മൂവായിരത്തോളം സ്വദേശികള്‍ക്ക് സൗദിയില്‍ ഇതിനോടകം ജോലി നല്‍കിയിട്ടുണ്ട്. 2020 അവസാനമാകുമ്പോഴേക്കും ഇത് 5000 ആക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടുകൂടി കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മൂന്ന് മാസത്തിനകം ദമാം, റിയാദ് എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്നും യൂസഫലി പറഞ്ഞു.