കുവൈറ്റ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും പ്രവാസികളുടെ സംഭാവന. കുവൈറ്റ് സിറ്റിയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയുള്ള അബ്ദലി ക്യാമ്പില്‍ താമസിക്കുന്ന പെട്രോഫാക് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.43 ലക്ഷം സമാഹരിച്ചത്.
കമ്പനി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ തുക തൊഴിലാളികളുടെ പ്രതിനിധി ധര്മ്മാനന്ദന് കല കുവൈറ്റ് മുന്‍ ജനറല്‍സെക്രട്ടറി ടിവി ജയന് കൈമാറി. പ്രസ്തുതപരിപാടിയില്‍ കല കുവൈറ്റ് ഫാഹഹീല്‍ മേഖലകമ്മറ്റി അംഗം ഷാജിഡാനിയല് സംസാരിച്ചു. ധര്മ്മാനന്ദന് ഫണ്ട്ശേഖരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഷജീബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുബൈര്‍ അധ്യക്ഷനായി. ജോസഫുജോണ് നന്ദി പ്രകാശിപ്പിച്ചു.