സൗന്ദര്യ സംരക്ഷണത്തിന് വളരെ വലിയ വിലയും സമയം കൊടുക്കുന്നവരാണ് ഇന്നത്തെ ഭുരിഭാഗം പേരും. പല ക്രീമുകള്‍ വാരിത്തേച്ചിട്ടും ഗുണമൊന്നും ലഭിക്കാത്തത് ഏറെ നിരാശജനകമാണ്. എങ്കില്‍ നിങ്ങള്‍ ഇനി നിരാശരാവേണ്ട. സൗന്ദര്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല ഒരു മാര്‍ഗം നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജില്‍ തന്നെയുണ്ട്. ഐസ് ക്യൂബുകളിലാണ് സൗന്ദര്യ സംരക്ഷണത്തിനായുള്ള മാര്‍ഗം ഒളിച്ചിരിക്കുന്നത്.
ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുഖം സുന്ദരമാക്കാം. ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താല്‍ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാന്‍ ശ്രമിക്കണം. മുഖക്കുരു മാറാന്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടില്‍ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം കിട്ടാനും ചുണ്ടുകള്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കും.
കൂടാതെ മുഖത്തെ ഇരുണ്ട നിറം മാറാന്‍ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോഗിക്കുക. ഇതിനായി എളുപ്പം ഒരു ഫെയ്സ്പാക്ക് നമുക്ക് തയ്യാറാക്കാം. ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലര്‍ത്തുക. അല്പം നേരം തണുക്കാന്‍ വയ്ക്കുക.ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളില്‍ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാന്‍ ഇത് നല്ലതാണ്.