തിളങ്ങുന്ന ചര്‍മ്മം എല്ലാവര്ക്കും ജന്മനാല് കിട്ടുന്നതല്ല. പക്ഷെ അതില്‍ സങ്കടപ്പെടാന്‍ ഒന്നുമില്ല. ചില മേക്കപ്പ് വസ്തുക്കള്‍ ഉണ്ടായാല്‍ ഇത് ആര്‍ക്കും നേടിയെടുക്കാനാവും. മുഖം മിനുക്കാന്‍ ഇതാ ചില മേക്കപ്പ് ടിപ്സുകള്‍.
മേക്കപ്പ് സുന്ദരമാകാന്‍ മുഖത്തിനു ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായെ പറ്റൂ. മുഖത്തിനു നല്ല ഉന്മേഷം ഉണ്ടാകണം. മുഖം നല്ല ഫ്രഷ് ആയിരിക്കണം. അല്ലെങ്കില്‍ മേക്കപ്പ് ഏത്ര നല്ലതായാലും മുഖത്തിനു സൗന്ദര്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. മേക്കപ്പിനു മുന്‍പ് മുഖം വൃത്തിയാക്കണം. സ്ക്രബ് ഉപയോഗിച്ച് മൃതകോശങ്ങള്‍ മാറ്റി മുഖം സുന്ദരമാക്കണം. മുഖത്തെ ചെറിയ സുഷിരങ്ങള്‍ കാണാതെയാകാന് സഹായിക്കുന്ന ഒരു പോര് ടൈറ്റനിങ് ടോണര്‍ ഉപയോഗിക്കണം. മേക്കപ്പിന്റെ ആദ്യഘട്ടം എപ്പോഴും ഇതായിരിക്കാന്‍ ശ്രദ്ധിക്കണം.
തെരഞ്ഞടുക്കാം നല്ല ഫൗണ്ടേഷന് ബ്രഷുകള്‍
ഫൗണ്ടേഷന് ബ്രഷ് നല്ലത് തെരഞ്ഞെടുക്കണം. ഫെന്റി ബ്യൂട്ടി ഫൌണ്ടേഷന് ബ്രഷ് മുഖത്തിനു മഞ്ഞിന്റെ അഴക് വരുത്താന്‍ തീര്‍ത്തും അനുയോജ്യമായ ഒരു ഉല്‍പ്പന്നമാണ്. മുഖത്തിനു തിളക്കവും ഉന്മേഷവും നല്കുന്ന പ്രൈമര്‍ ഉപയോഗിക്കണം.
മൃദുലമായ മുഖത്തിന് ലൈറ്റ് വെയിറ്റ് മേക്കപ്പ്
റോസാപ്പുവിതള് പോലെ മൃദുലമായ അഴകിന് ലൈറ്റ് വെയിറ്റ് ഫൌണ്ടേഷന് ഉപയോഗിക്കണം. അല്ലെങ്കില്‍ ബിബി ക്രീം ഉപയോഗിക്കാം. പര്ലിസ് ബിബി ക്രീം അല്ലെങ്കില്‍ ലോറാ മേര്സിയര് കാന്‍ഡില്‍ ഗ്ലോ സോഫ്റ്റ് ലൂമിനസ് ഫൗണ്ടേഷന് ഇതിനു വളരെ അനുയോജ്യമാണ്.
ഹൈലറ്റര്‍
മേക്കപ്പില്‍ ഏറ്റവും പ്രധാനം ഹൈലൈറ്ററിനാണ്. മുഖചര്‍മ്മത്തിനു തിളക്കം നല്കാന് കോസ്മെറ്റിക്സ് ബ്രോണ്‍സര്‍ ഉപയോഗിക്കാം. അവസാനമായി ഒരു മിന്നിത്തിളങ്ങുന്ന പൗഡര്‍ ഉപയോഗിക്കണം. എന്‍വൈഎക്സ് സ്റ്റുഡിയോ ഫിനിഷിങ് പൗഡര്‍ ഉപയോഗിക്കണം. ഇത് മേക്കപ്പ് പരക്കാതിരിക്കാനും മുഖത്ത് എണ്ണമയം വരാതിരിക്കാനും സഹായിക്കും.
കണ്‍സീലര്‍ ഉപയോഗിക്കാം
മുഖചര്‍മ്മത്തിനു ഏറ്റവും അത്യാവശ്യമായ മറ്റൊന്നാണ് മോയിസ്ചറൈസര്‍. ഇത് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം ഒരു ശീലമാക്കി മാറ്റാന്‍ ശ്രദ്ധിക്കണം. മുഖത്തെ പാടുകള്‍ മായ്ക്കാന്‍ മോയിസ്ചറൈസര്‍ ഉത്തമമാണ്. ഇത് മുഖത്തെ വരണ്ട ഭാഗങ്ങളെ ജലാംശമുള്ളതാക്കി മൃദുലമാക്കുന്നു. മോയിസ്ചറൈസര്‍ മുഖചര്മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടു കഴിഞ്ഞ് മാത്രം മേക്കപ്പ് ചെയ്തു തുടങ്ങുക. ഇത് മേക്കപ്പ് ഏറെ നേരം നിലനില്ക്കാനും സഹായിക്കും. മേക്കപ്പിന്റെ ആദ്യപടിയായി കനം കുറഞ്ഞ ഒരു ഫൗണ്ടേഷന് ഉപയോഗിക്കാം. ഫൗണ്ടേഷന് ബ്രഷ് ഉപയോഗിച്ചു മാത്രം ഇത് തേക്കുക. ഇത് മുഖചര്മ്മത്തിനോടു നന്നായി ചേര്‍ന്നു പോകുന്നതാകാന് ശ്രദ്ധിക്കണം. കണ്ണിനു താഴെയുള്ള കറുത്ത പാടുകളും മുഖത്തെ മറ്റു കറുത്ത പാടുകളും മാറ്റാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം.