നിറം, നല്ല ചര്‍മം, പാടുകളിലാത്ത ചര്‍മം എന്നിവയെല്ലാം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇതില്‍ തന്നെ പാടുകളില്ലാത്ത ചര്‍മമെന്നത് വളരെ ചുരുക്കം മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണെന്ന് വേണം, പറയാന്‍. മുഖത്തെ പല തരത്തിലെ കുത്തുകളും പാടുകളും വടുക്കുകളുമെല്ലാം മിക്കവാറും പേരെ അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ തന്നെയാണ്. മുഖത്തെ പാടുകളും വടുക്കളുമെല്ലാം നീക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നതിനു പകരം വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. ഇതില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള ഒന്ന്.
ഉരുളക്കിഴങ്ങ് ഭക്ഷണമുണ്ടാക്കുന്നതില്‍ പ്രധാനിയാണെന്നു മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ നീക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിനു പുറമേ നരച്ച മുടി കറുപ്പിയ്ക്കാനും ഇത് ഉപയോഗിയ്ക്കാറുണ്ട്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് നിറം നല്‍കാനും മുഖത്തെ പാടുകള്‍ നീക്കാനുമെല്ലാം ഏറെ നല്ലതാണ്. ചര്‍മത്തിലെ ബ്രൗണ്‍ പാടുകള്‍ നീക്കുന്നതിനും ഇതിലെ കാച്ചെകോളേസ് എന്ന എന്‍സൈം സഹായിക്കും. ചര്‍മ കോശങ്ങള്‍ക്കു മുറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനത്തിനു സഹായിച്ച് ചര്‍മത്തെ വാര്‍ധക്യ ലക്ഷണങ്ങളില്‍ നിന്നും തടയുന്നതിനും ഇത് ഏറെ നല്ലതാണ്.
ഉരുളക്കിഴങ്ങിനൊപ്പം ഗ്രീന്‍ ടീയും മുഖത്തെ പാടുകള്‍ നീക്കാനുള്ള പ്രത്യേക ഫേസ് മാസ്കില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ ചര്‍മസംരക്ഷണ ഗുണങ്ങളും ഏറെയുളള ഒന്നാണ് ഗ്രീന്‍ ടീ. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ചര്‍മത്തിന് ഉറപ്പും തിളക്കവും നല്കുന്ന ഒന്നു കൂടിയാണെന്നു വേണം, പറയാന്‍. ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. പിഗ്മെന്റേഷന്, സണ്‍ സ്പോട്സ്, പാടുകള്‍, ചര്‍മത്തില്‍ ഉള്ള പല തരം നിറങ്ങള്‍ എന്നിവയ്ക്കെല്ലാമുളള നല്ലൊരു പ്രതിവിധിയാണ് ഗ്രീന്‍ ടീ.
ജ്യൂസ് ഗ്രീന്‍ ടീ ബാഗ് അല്പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളച്ച വെള്ളത്തിലേയ്ക്ക ഇതിട്ടാലും മതിയാകും. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇതിന്റെ ജ്യൂസ് എടുക്കണം. ഈ ജ്യൂസിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക. ഇത് മുഖം വൃത്തിയാക്കിയ ശേഷം മുഖത്തു തേച്ചു പിടിപ്പിയ്ക്കാം. രാത്രി കിടക്കാന്‍ നേരത്ത് ഇത് പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ വരെ ഇതു മുഖത്തു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.