പണമുണ്ടാക്കാന്‍ പല വഴികളും നോക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. പണം വരാന്‍ നാം പല വസ്തുക്കളും വീട്ടില്‍ വയ്ക്കാറുണ്ട്. ഇതില്‍ ചില സസ്യങ്ങളും രൂപങ്ങളും, എന്തിനു ചില പെയിന്റിംഗുകള്‍ പോലും പെടുന്നു. വാസ്തു പ്രകാരം പണം വീട്ടില്‍ വരാന്‍ സഹായിക്കുന്ന ചെടികളുണ്ട്. ഇതില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് മണി പ്ലാന്റ്. പച്ച നിറത്തില്‍ പടര്‍ന്നു കയറുന്ന ഈ ചെടി പൊതുവേ ധന ലാഭത്തിനായുള്ള വാസ്തു ടിപ്സില്‍ പ്രധാനപ്പെട്ടതുമാണ്. എന്നാല്‍ മണി പ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്.
മണി പ്ലാന്റ് ഗാര്‍ഡനില്‍ നടരുത്. ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. ചുരുങ്ങിയ പക്ഷം വീടിന്റെ വരാന്തയില്‍ വളര്‍ത്താം. മണി പ്ലാന്റ് വയ്ക്കുന്ന സ്ഥലവും ഏറെ പ്രധാനപ്പെട്ടതാണ്. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്ക്കേണ്ടത്.
ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലം. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്. യാതൊരു കാരണവശാലും വടക്കുകിഴക്കു ഭാഗത്ത് മണിപ്ലാന്റ് നടരുത്. ഇത് നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലമാണ്. മാത്രമല്ല, വീനസിന്റെ ശത്രുവായ ജുപ്പീറ്റര്‍ വസിയ്ക്കുന്ന ഇടവും. വടക്ക്, കഴിക്ക് ചുവരുകളും ഇവ പടര്‍ത്താന്‍ അനുയോജ്യമല്ല.
മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്. ഇത് ചട്ടിയിലോ കുപ്പിയിലോ വയ്ക്കുക. ഇത് ഉണങ്ങിപ്പോകുന്നത് ധന നഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും കണ്ടാല്‍ ഈ ഇലകള്‍ നീക്കുക.
മണി പ്ലാന്റിന്റെ ഓരോ ചില്ലയിലും 5 ഇലകളാണുള്ളത്. ഇത് ഭൂമിയിലെ വെള്ളം, തീ, ലോഹം, തടി, ഭൂമി എന്നിവയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ മണിപ്ലാന്റിന്റെ ഇലകള്‍ക്ക് കൂടുതല്‍ പച്ചനിറമെങ്കില്‍ ഇത് ധനാഗമത്തെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇത തറയില്‍ പടരരുത്. അതായത് ഇലകളും തണ്ടും തറയില്‍ തൊട്ടു വളരാന്‍ അനുവദിയ്ക്കരുത്. ഇതു കൊണ്ട് ചട്ടിയിലോ അല്ലെങ്കില്‍ മുകളിലേയ്ക്കു പടരുന്ന വിധത്തിലോ വളര്‍ത്താം.
പണത്തിനു വേണ്ടി മാത്രമല്ല, മണി പ്ലാന്റ് വീട്ടില്‍ വയ്ക്കുന്നത് കുടുംബ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത്യുത്തമവുമാണ്. പച്ച നിറത്തിലെ മണി പ്ലാന്റ് വീട്ടില്‍ പോസിറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കുന്ന ഒന്നുമാണ്. നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാനും വായു ശുദ്ധീകരിയ്ക്കാനും ഇതിന് കഴിവുണ്ട്.