പാലു പോലെത്തന്നെ ആരോഗ്യത്തിനേറെ ഗുണമുള്ളതാണ് തൈര്. കാല്‍സ്യം, വൈററമിനുകള്‍, പ്രോട്ടീന്‍ തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യപരമായ ഗുണങ്ങള്‍ക്കും ഏറെ നല്ലതാണ് തൈര്.
ബ്ലീച്ചിംഗ് ഇഫക്ടും ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഏറെ ഒത്തിണങ്ങിയ ഒന്നാണ് തൈര്. അതുകൊണ്ടു തന്നെ തൈരിനൊപ്പം വിവിധ ചേരുവകള്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറാനും യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കാനും സഹായകമാകും. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. പുളിയുള്ള തൈരു വേണം ബ്ലീച്ചിംഗ് ഇഫക്ട് ലഭിയ്ക്കാനായി ഉപയോഗിക്കേണ്ടത്.
സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് തൈര്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്പം തൈരു പുരട്ടിയാല്‍ ഇതിന് ആശ്വാസമുണ്ടാകും. സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ.പുറത്തു പോയി വന്നാല്‍ മുഖത്തു തൈരു പുരട്ടുന്നത് മുഖ ചര്‍മത്തിന് ആശ്വാസം നല്‍കും. അള്‍ട്രാവയലറ്റ് രശ്മികള്‍ മുഖത്തേല്പ്പിയ്ക്കുന്ന ദോഷം തീര്‍ക്കാന്‍ ഉത്തമമായ ഒന്നാണ് തൈര്.
പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. ഇതിലെ ലാക്ററിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കുകയും മൃതകോശങ്ങള്‍ കളയുകയും ചെയ്യും. പഴവും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. തൈരു തനിയെ പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്കുന്ന ഒന്നു കൂടിയാണ്.
മുഖത്തെ കറുത്ത പാടുകളും കുത്തുകളും പുള്ളികളുമെല്ലാം മാറാന്‍ ഏറെ നല്ലൊരു വഴിയാണ് തൈര്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം കുത്തുകളുടെ നിറം മങ്ങി മായ്ച്ചു കളയാന്‍ സഹായിക്കുന്നു. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണമാണ് തൈര് ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉപകാ പ്രദമാകാന്‍ സഹായിക്കുന്നത്. നല്ല പുളിയുള്ള തൈര് ഇത്തരം പ്രശ്നങ്ങളുള്ളിടത്തു പുരട്ടാം.
മുഖക്കുരു മാറാന്‍ ഇത് നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണു തൈര്. ഇതു മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നു. ഇവയെ നശിപ്പിയ്ക്കുന്നു. മുഖക്കുരു മുഖത്ത് അവശേഷിപ്പിയ്ക്കുന്ന പാടുകള്‍ നീക്കാനും മുഖത്തുരു പൊട്ടുന്നതിലൂടെ ഉണ്ടാകാന്‍ ഇടയുള്ള അണുബാധ തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്.