എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് എപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖക്കരുവും എണ്ണമയവും മാറ്റി മുഖം വെട്ടിത്തിളങ്ങാന്‍ ഇനി 3 ഫേഷ്യലുകള്‍ വലിയ ചെലവില്ലാതെ വീട്ടില്‍ ഉണ്ടാക്കാം.
നാരങ്ങയും തൈരും ഉപയോഗിച്ചുള്ള ഫേഷ്യല്‍ വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാനാകും. സിട്രിക് ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. എണ്ണ വലിച്ചെടുക്കാനുള്ള കഴിവ് നാരങ്ങയ്ക്കുണ്ട്. രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ഈ ഫേഷ്യല്‍ ഇടാന്‍ ശ്രമിക്കുക.
എണ്ണമയമുള്ള ചര്‍മ്മത്തിനുള്ള മറ്റൊരു ഫേഷ്യലാണ് മുള്‍ട്ടാണി മിട്ടി കുക്കുമ്പര്‍ ഫേഷ്യല്‍. മുഖക്കുരു മാറാന്‍ ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി,ഒരു സ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടീസ്പൂണ്‍ വെള്ളരിക്കയുടെ നീര് ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിലോ തണ്ണുത്ത വെള്ളത്തിലോ കഴുകി കളയുക.
എണ്ണമയമുള്ള ചര്‍മ്മം സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി നല്ല പോലെ ഉണക്കിയ ശേഷം പൗഡര്‍ രൂപത്തിലാക്കുക. ശേഷം പാലിലോ തൈരിലോ കുഴച്ച് മുഖത്തിടുക. എണ്ണമയം അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ മാറാനും ഏറ്റവും നല്ലതാണ് ഈ ഫേഷ്യല്‍.