തൃശൂര്‍: രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്ത അംഗമായ സുരേഷ് ഗോപിക്കു ബിജെപി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്. സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുമെന്ന് പ്രതാപന് പറഞ്ഞു.
സുരേഷ് ഗോപി രാജ്യസഭയിലെ രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമാണ് സുരേഷ് ഗോപി. ഓരോ മേഖലയിലും മികവു തെളിയിക്കുന്നവരെയാണ് സഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്യുന്നത്. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരാള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അയോഗ്യതയ്ക്കു കാരണമാവുമെന്നാണ് നിയമ വിദഗ്ധരുമായുള്ള ആലോചനയില്‍ അറിയാനായതെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും പ്രതാപന് പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയായ സ്വപന് ദാസ്ഗുപ്തയ്ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ നീക്കം. നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായ സ്വപന്‍ദാസ് ഗുപ്ത ബംഗാളിലെ താരകേശ്വരി മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അംഗത്വത്തില്‍ അയോഗ്യത വരുമെന്നാണ് ചട്ടം.