തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അക്രമികൾ അടിച്ചു തകർത്തു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിനെ വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. വീടിന് നേർക്ക് ബോംബെറിഞ്ഞ അക്രമികൾ വാതിലുകൾ വാളുകൊണ്ട് വെട്ടി പൊളിച്ചു. സംഭവത്തിൽ തുമ്പ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
തലസ്ഥാനത്ത് ദിവസങ്ങൾക്ക് മുമ്പും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കഴക്കൂട്ടം ഉള്ളൂർകോണത്ത് കഞ്ചാവ് കച്ചവടത്തെ കുറിച്ച് പൊലീസിന് വിവരം നൽകിയ വ്യക്തിയുടെ വീടും കാറും തല്ലിത്തകർത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.