തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറുപടി കത്ത് കണ്ട് അമ്പരന്നിരിക്കുകയാണ് സൂര്യകൃഷണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29ല്‍ ഹരികൃഷ്ണന്റെയും ബിന്ദുവിന്റെയും മകളായ സൂര്യകൃഷ്ണ തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോഡിക്ക് അഭിനന്ദനം അറിയിച്ച് കത്തെഴുതിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതിനു പ്രധാനമന്ത്രിയുടെ വക മറുപടി ലഭിച്ചപ്പോള്‍ അദ്ഭുതവും ആനന്ദവും ആയി സൂര്യയ്ക്ക്. കത്തിന് നന്ദിയും സബ്കാ സാത്ത്, സബ്കാ വികാസ് ,സബ്കാ വിശ്വാസ് എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യവും ഓര്‍മിപ്പിച്ചാണ് കത്ത് പ്രധാനമന്ത്രി നിര്‍ത്തുന്നത്.