തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സ്വകാര്യ പുരയിടത്തില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്വകാര്യ പുരയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജനിച്ച് ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് സ്കൂള്‍ കുട്ടികളാണ് തെരുവ് നായ്ക്കള്‍ പ്ലാസ്റ്റിക്ക് കവര്‍ കടിച്ചു വലിക്കുന്നത് കണ്ട് സംഭവം പ്രദേശവാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ വലതുകാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു. പട്ടികള്‍ കടിച്ച് കീറിയതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.