കാട്ടാക്കട: കാട്ടാക്കടയില്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ കാണാതായി. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെ മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവതിയെ കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്.
ഇന്ന് പുര്‍ച്ചെ ഒരുമണിയോടെ ഉറങ്ങാന്‍ കിടന്ന യുവതിയെ പുര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ എത്തുമ്പോഴാണ് യുവതിയെ കാണാനില്ലെന്ന് അറിയുന്നത്. ഒപ്പം അയല്‍വാസിയായ യുവാവിനെയും കാണാനില്ലെന്നാണ് വിവരം. തുടര്‍ന്ന് വരന്റെ വീട്ടുകാരെ വിവരമറിയിച്ചു. ശേഷം യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. ഒടുവില്‍ വിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.