വര്‍ക്കല: വര്‍ക്കല സ്കൂള്‍, കോളേജ് പരിസരത്ത് വ്യാപക പൂവാല ശല്യമെന്ന് പരാതിയെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തി. സംഭവത്തില്‍ നിരവധി ബൈക്ക് സഹിതം ആളുകളെ പോലീസ് പിടികൂടി. സ്കൂള്‍, കോളേജ് പരിസരത്ത് വ്യാപക പൂവാല ശല്യം; മിന്നല്‍ പരിശോധനയില്‍ നിരവധി പേര് പിടിയില്‍.
വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ പിടികൂടിയ ചിലരുടെ കൈവശം കഞ്ചാവ് നിറച്ച സിഗരറ്റും ലഹരി ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. മൂന്ന് പേര് യാത്ര ചെയ്ത് ബൈക്കുകളും ലൈസന്‍സ്, വാഹന രേഖകള്‍ ഇല്ലാതെ ഓടിച്ച വണ്ടികള്‍ അമിതശബ്ദമുണ്ടാക്കി സൈലന്‍സര്‍ ഘടിപ്പിച്ച ബൈക്കുകളും പിടിച്ചെടുത്തു.
അതേസമയം അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാനും 18 തികയാത്തവര്‍ക്ക് വാഹനം നല്കിയ രക്ഷിതാക്കളുടെ പേരില്‍ മോട്ടര്‍ വാഹന വകുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കാനും തീരുമാനമായി.
എസ്ഐ ജിഎസ് ശ്യാംജി, വര്‍ക്കല സ്റ്റേഷനിലെ എസ് സിപിഒമാരായ ബിജു, മുരളീധരന്, മധുലാല്‍ രാധാകൃഷ്ണന്, സിപിഒമാരായ സതീശന്, അനൂജ്, ഷമീര്‍, അജിസ്, കിരണ്‍, വിഎസ് കിരണ്‍, നാഷ്, അബിനു, ഷാ, സലാം, സുരാജ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്.