പത്തനംതിട്ട: ആഞ്ജനേയന്റെയും അനിയന് അനുവിന്റെയും ചില്ലറത്തുട്ടുകള്‍ക്ക് മൂല്യമേറെയാണ്. പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടമായ വിദ്യാര്‍ത്ഥികളുടെ വിഷമം കേട്ടറിഞ്ഞ കുരുന്നുകള്‍ തങ്ങളുടെ സ്വപ്നമായ സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് സംഭാവന നല്കി. കൊടുമണ്‍ എസ്സിവിഎല്പി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ സങ്കടം അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമാണ് ഈ കുരുന്നുകള്‍ അറിഞ്ഞത്. അപ്പോള്‍ തന്നെ തങ്ങളുടെ കൊച്ചു സമ്പാദ്യം ദുരിതബാധിതര്‍ക്ക് നല്‍കാമെന്ന് ഈ കൊച്ചു മിടുക്കര്‍ പറഞ്ഞിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് സുജ കെ പണിക്കര്‍ പറഞ്ഞു. സകൂളിലേക്ക് പോകാന്‍ സ്വന്തമായൊരു സൈക്കിള്‍ വേണമെന്ന വര്‍ഷങ്ങളായുള്ള മോഹവുമായാണ് ഇരുവരും കുടുക്കയില്‍ പണം നിക്ഷപിച്ചത്. എന്നാല്‍ അതിനേക്കാള്‍ അത്യാവശ്യം ഇതാണ് എന്ന് മനസിലാക്കുകയായിരുന്ന ഇവര്‍ 3801 രൂപയാണ് കഴിഞ്ഞ ദിവസം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
കൂലിപ്പണിക്കാരനായ രാജപ്പന്റെയും സുമയുടെയും മകനാണ് രണ്ടാം ക്ലാസുകാരനായ വി ആര് ആഞ്ജനേയന്. പാസ്റ്റര്‍ അനിയന്റെയും ലീലാമ്മയുടെയും മകനാണ് ഒന്നാം ഒന്നാം ക്ലാസുകാരനായ പി അനു അനിയന്.
പിടിഎയുടെയും സ്കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മുന്‍പ് എത്തിച്ചിരുന്നു. 36,810 രൂപയുടെ അവശ്യസാധ നങ്ങളും, കൂടാതെ 15,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രളയ സമയത്ത് സ്കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. .