പാലക്കാട്: പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസിനെതിരെ ഫേസ്ബുക്ക് ലൈവിട്ട അനുമോന് പോലീസിന്റെ ഊരാകുരുക്ക് വീണു. ഇനി കുറച്ചു നാളത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധത്തില്‍ കേസെടുത്ത് അനുമോനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
പോലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് കേരള പോലീസ് ആക്റ്റ് 120 (ഒ) വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് കേസെടുത്ത് അനുമോനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ കിട്ടാവുന്ന വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നവംബര്‍ 28ന് മാന്നനൂര്‍ സ്വദേശിനിയായ സുലോചന(65) ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഒരു പരാതിയുമായി എത്തി. എന്നാല്‍, പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത വിഷയമായതിനാല്‍ കോടതി മുഖേന പരിഹാരം കാണുന്നതിനായി പരാതിക്കാരിയെ നിര്‍ദ്ദേശിച്ചയക്കുകയാണ് പോലീസ് ചെയ്തത്.
എന്നാല്‍ അതിനുശേഷം 30ാം തിയതി രാവിലെ അനുമോന് പരാതിക്കാരിയെയും മകളെയും കൊച്ചുകുട്ടികളെയും കൂട്ടി സ്റ്റേഷനിലെത്തി പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു. പോലീസ് രേഖാമൂലം നല്കിയ മറുപടിയില്‍ തൃപ്തനാവാതെ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ഇയാള്‍ സ്റ്റേഷന് മുന്നില്‍ നിന്നും പോലീസിനെതിരെ ഫേസ്ബുക്കില്‍ ലൈവ് ചെയ്യുകയായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ സഹതാപതരംഗം സൃഷ്ടിക്കുന്നതിനും പോലീസ് വിരുദ്ധ വികാരം ജനിപ്പിക്കുന്നതിനുമായി പോലീസ് സേനാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലൈവ് വീഡിയോ പരാതിക്കാരിയെയും ഉള്‍പ്പെടുത്തി സ്റ്റേഷനില്‍ വച്ച് തന്നെ ചിത്രീകരിച്ച് ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് പോലീസ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.