മലപ്പുറം: മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവർഷം തടവും വിധിച്ച് കോടതി. പോക്സോ ഉൾപ്പെടെ മൂന്ന് കുറ്റങ്ങൾ ചുമത്തിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
മഞ്ചേരി കോടതിയാണ് പോക്സോ കേസിൽ അച്ഛന് ശിക്ഷ വിധിച്ചത്.2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 മുതൽ 2016 വരെ രണ്ട് വർഷത്തോളം ഇയാൾ രണ്ട് പെൺമക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സെക്ഷൻ 307 പ്രകാരം ബലാത്സംഗത്തിന് രണ്ട് ജീവപര്യന്തവും പോക്സോ പ്രകാരം ഒരു ജീവപര്യന്തവുമാണ് ഇയാൾക്കെതിരെ ഇപ്പോൾ വിധിച്ചിരിക്കുന്നത്.ഒരു കേസിൽ മാത്രമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.രണ്ടാമത്തെ മകളെ പീഡിപ്പിച്ച കേസിലെ വിധി പ്രസ്താവം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.