കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ യുവാവില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.
എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.4 കിലോസ്വര്ണ ബിസ്കറ്റുകളാണ് കാസിം എന്ന യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്.