എരുമേലി: മുണ്ടക്കയം പുത്തൻചന്തയ്ക്ക് സമീപത്തുനിന്നും 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻചന്തയിൽ നടന്ന പരിശോധനയിലാണ് മൂവരും അറസ്റ്റിലായത്.
തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര ,സെൽവി, കാന്തി എന്നിവരാണ് പിടിയിലായത്. എരുമേലി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ G ഫെമിന്റ നേതൃത്വത്തിൽ ആണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതികളായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി.