വൈക്കം:വൈക്കം ചെമ്പ് കൊച്ചങ്ങാടിയിൽ അയൽവാസികളായ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരമംഗലം സ്വദേശികളായ ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകൻ അമർജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഇവരുടെ അയൽവാസിയായ മനോജ് സുഹൃത്തിന്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് എടുക്കുവാൻ പോയ സമയത്താണ് രണ്ടുപേരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആൾ താമസമില്ലാത്ത കാടുപിടിച്ച പ്രദേശത്താണ ഇരുവരും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്. മരിച്ച കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയും അമർ ജിത്ത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ ആളുമാണ്. ഇരുവരുടേയും ആത്മഹത്യയുടെ കാരണം വ്യക്തമല്ല.