കോട്ടയം: കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു കോട്ടയം ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
യുവാക്കൾ മാലപൊട്ടിക്കുന്നതിൻറെ ദൃശ്യങ്ങൾ സമീപത്തെ വ്യാപര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ശ്രീക്കുട്ടി. രാവിലെ ഓഫീസിലേക്ക് പോകുപ്പോഴാണ് മോഷണം നടന്നത്.
സ്കൂട്ടറിൽ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കൾ മാല പൊട്ടിച്ചത്. ശ്രീക്കുട്ടിയുടെ പിന്നാലെ സ്പോർട്സ് ബൈക്കിലെത്തിയ യുവാക്കൾ രണ്ടേകാൽ പവൻ വരുന്ന താലിമാല പൊട്ടിക്കുയായിരുന്നു.
സംഭവത്തിൽ ശ്രീക്കുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു