കോട്ടയം: കോട്ടയത്ത് സ്വകാര്യ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാശ്രമം. ഇടുക്കി അടിമാലി, മാമല ട്രൈബല്‍ കോളനിയിലെ 30 വയസുകാരനായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കി.
ഗാന്ധിനഗറിലെ സ്വകാര്യ ടവറില്‍ കയറിയാണ് ഇദ്ദേഹം ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്നലെ രാത്രി ഏഴ് മണിയോടുകൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് കുരിശുപള്ളി ജംഗ്ഷന് സമീപമുള്ള സ്വകാര്യ മൊബൈല്‍ ടവറിലാണ് കയറിയത്.
ഒരു മണിക്കൂറോളം ഇദ്ദേഹം ആത്മഹത്യ ഭീഷണി മുഴക്കി ടവറില്‍ ഇരുന്നു. ഇദ്ദേഹത്തെ താഴെയിറക്കാന്‍ ഗാന്ധിനഗര്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കോട്ടയത്തുനിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
ഭക്ഷണം കഴിക്കുവാന്‍ മാര്‍ഗ്ഗമില്ല. വിശപ്പ് സഹിക്കാനാകാതയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് നേരിയ തോതില്‍ മാനസിക അസ്വസ്ഥതയുണ്ടെന്ന് പോലീസ് പറഞ്ഞു.