കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിന് പരിസരത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം സ്ത്രീയുടെയാണെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം മൃതദേഹം തിരിച്ചറിയാത്തവിധം കത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.