കാസര്‍ഗോഡ്: പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ക്ക് മിനി ഡയറി ഫാം തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. കോവിഡാനന്തര ലോകത്തിലെ തൊഴില്‍ നഷ്ടത്തില്‍നിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ക്ക് മിനി ഡയറി ഫാം തുടങ്ങാന്‍ ധനസഹായം നല്‍കുന്നത്.
വിദേശത്തു നിന്നും മടങ്ങിവന്ന പ്രവാസികളുടെ രജിസ്റ്റര്‍ ചെയ്ത സംരംഭക ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. ക്ഷീരവികസനവകുപ്പിന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി നടപ്പിലാക്കേണ്ടത്്. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന നാല് ഗ്രൂപ്പുകള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരു ഗ്രൂപ്പിനു പരമാവധി അഞ്ച് ലക്ഷം രൂപ പദ്ധതി ധനസഹായമായി അനുവദിക്കും. ബാക്കി തുക ഗുണഭോക്തൃവിഹിതമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് ക്ഷീരവികസന യൂനിറ്റുകളിലോ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം. അപേക്ഷകള്‍ മെയ് 31നകം ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.