ചീമേനി: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നു അഗതി മന്ദിരങ്ങളില്‍ മാസം തോറും ഒരു നേരത്തെ ഭക്ഷണം നല്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജയിൽ വകുപ്പും സാമുഹ്യ നീതി വകുപ്പും വൈ.എം.സി.എയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിശപ്പ് തേടി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കാണ് മാസം തോറും ഒരു നേരത്തെ ഭക്ഷണം നൽകുന്നത്. ഉച്ച ഭക്ഷണമായി ബിരിയാണി നൽകാനാണ് ധാരണ. വിവിധ ജില്ലകളിലെ നിശ്ചയിക്കപ്പെട്ട ജയിലുകളിൽ നിന്നാണ് അതെ ജില്ലയിലെ അഗതി മന്ദരിങ്ങളിൽ ഭക്ഷണം എത്തിക്കുക.