കാസര്‍കോട്: കാസര്‍കോട് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് വീട്ടുടമയെ എക്സൈസ് സംഘം പിടികൂടി. കാസര്‍കോട് വെസ്റ്റ് എളേരി കൊളത്തുകാട് സ്വദേശി ബെന്നിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ആറു മാസമായി ബെന്നി കഞ്ചാവ് ചെടിക്ക് വളമിട്ട് വെള്ളമൊഴിച്ച് വളര്‍ത്തുകയായിരുന്നു. ആറടിയോളം നീളം വരുന്ന ചെടി എക്സൈസ് സംഘം പിഴുതെടുത്ത് നശിപ്പിച്ചു. വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ ഓലകെട്ടി മറച്ചാണ് ബെന്നി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്.