ഇടുക്കി: ആശങ്കകള്‍ ഒഴിയുന്നു, മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞു. 2,396.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുവന്ന കണക്കുകള്‍ പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 2,396.36 അടിയായിരുന്നു. ഇതാണ് ക്രമേണ കുറഞ്ഞ് വരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നാമമാത്ര മഴ മാത്രമാണ് ലഭിച്ചത്. മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും കെഎസ്ഇബി പൂര്‍ണതോതില്‍ വൈദ്യുതോത്പാദനം തുടരുന്നതും ജലനിരപ്പ് കൂടാതിരിക്കാന്‍ കാരണമായി. വരും ദിവസങ്ങളിലും ഇത് തുടര്‍ന്നാല്‍ ട്രയല്‍റണ്‍ ആവശ്യം വരില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. അതേസമയം ജലനിരപ്പ് 2,398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്.