എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് കടന്ന് ജില്ലാ ഭരണകൂടം. ജില്ലയിലെ ചെറിയ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഒപി തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മാത്രം 300 കിടക്കകള്‍ ഒരുക്കും. ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റാന്‍ ഇന്നലെ തീരുമാനമായിരുന്നു.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. അതേസമയം വാരാന്ത്യ നിയന്ത്രണങ്ങളുടെ രണ്ടാം ദിനമായ ഇന്ന് എറണാകുളത്ത് കൊച്ചി മെട്രോയും ചുരുക്കം കെഎസ്ആര്‍ടിസി ബസുകളുമാണ് സര്‍വ്വീസ് നടത്തിയത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. നാളെയും ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.