എറണാകുളം: ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ജില്ലയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വൃക്ഷങ്ങളുടെ മുകളിലും റോഡിന് സമീപത്തും സ്ഥാപിച്ചിരിക്കുന്ന പരസ്യ ഹോര്‍ഡിങ്ങുകള്‍ സുരക്ഷിതമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണമെന്ന് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ്.
അപകടകരമായ ഹോര്‍ഡിങ്ങുകള്‍ ഉടനടി നീക്കം ചെയ്യണം. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടു സ്ഥാനാര്‍ഥികള്‍ സ്ഥാപിച്ചിരിക്കുന്ന കട്ട് ഔട്ടുകളും മറ്റും പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ തന്നെ നീക്കം ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശം നല്കി.
അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ നിര്‍ദേശിക്കുന്ന പക്ഷം അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ മുറിച്ചു മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.