മുളന്തുരുത്തി: അയല്‍വാസിയുടെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയാണ് (28) മരിച്ചത്. അയല്‍വാസിയും സുഹൃത്തുമായ പുത്തന്മലയില് അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
ഇന്നലെ രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് സംഭവത്തില്‍ അശോക് നല്കിയ മൊഴി. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. അശോക് അറിയിച്ച പ്രകാരം തങ്ങള്‍ വന്നപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ അംബുജാക്ഷന് പറഞ്ഞു. പോലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.
ഒരേ കോളജില്‍ പഠിച്ചിരുന്ന ഇരുവരും 4 വര്‍ഷം മുന്‍പു വരെ ഒന്നിച്ച് ട്യൂഷന് ക്ലാസ് നടത്തിയിരുന്നു. ഡിസംബറില്‍ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം.