കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടുത്തം. തോപ്പുംപടിയിലെ ചെരുപ്പു കടയിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക 1.30 ഓടെയാണ് തീ പിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.