കാക്കനാട്: ഇനി മുതല്‍ റോഡ് വെട്ടിപൊളിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എറണാകുളം കളക്ടര്‍ പറഞ്ഞു.
പൈപ്പ് ലൈനുകളും കേബിളുകളും മറ്റും സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, കെഎസ്ഇബി മുതലായവക്ക് റോഡ് വെട്ടിപൊളിക്കാനുള്ള അനുമതി ഇനി മുതല്‍ നല്‍കില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി.
വകുപ്പുകള്‍ പൊതുമരാമത്ത് സെക്രട്ടറി മുഖാന്തിരം സര്‍ക്കാര്‍ തലത്തില്‍ അനുമതി നേടണം. വകുപ്പുകള്‍ അനുമതി വാങ്ങിയല്ല റോഡ് പൊളിച്ചതെന്ന കാരണത്താല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പൂര്വസ്ഥിതിയിലാക്കാറില്ലെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് കലളക്ടറുടെ ഈ തീരുമാനം.