ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി മേഖലകളില്‍ നിന്നുള്ളവരെയാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനകള്‍ക്കായി അയച്ചു. ഇതോടെ ജില്ലയില്‍ പതിനൊന്ന് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രളയം ഇറങ്ങിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമെന്ന ഭീതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ ആശങ്ക ശരിവച്ചു കൊണ്ടാണ് എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 25 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്.