ആലപ്പുഴ; വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് മോഷണശ്രമം നടത്തുന്നതിനിടെ നടന്ന പിടിവലിയില്‍ മറിഞ്ഞ് വീണ് വീട്ടമ്മയുടെ തലക്ക് ഗുരുതര പരിക്ക്. കരുവാറ്റ കന്നുകാലിപ്പാലം പുത്തന്‍ പറമ്പില്‍ ബദറുദ്ദീന്റെ ഭാര്യ ഷഹീറയ്ക്കാണ് (34) തലക്ക് ഗുരുതരമായ പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
രണ്ടംഗ സംഘം വീടിന്റെ അടുക്കള വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. വീട്ടമ്മ ഷഹീറയും ഇവരുടെ മക്കളായ ഫര്‍ഹാന (11), മുഹമ്മദ് ബിനാഫ് (7) എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഉറങ്ങുകയായിരുന്നു. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപെടുത്തുകയും ഷഹീറയെ മോഷ്ടാവ് തള്ളി നിലത്തിടുകയും ചെയ്തു.
നിലത്ത് വീണപ്പോഴാണ് അവര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ബഹളം കേട്ട് മക്കളും ഉണര്‍ന്നു. ഇതിടെ കള്ളന്മാര് ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപേക്ഷിച്ച കൈയ്യുറയും ഒരാളുടെ മൊബൈല്‍ ഫോണും വീടിനുള്ളില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. ഷഹീറയുടെ ഭര്‍ത്താവ് ബദറുദ്ദീന്‍ ഗള്‍ഫിലാണ്.