തൃശൂര്‍: പ്രളയക്കെടുതിയെ കേരളം നേരിട്ടത് കൈ മെയ് മറന്ന് എല്ലാവരും ഒറ്റക്കെട്ടായ് നിന്നാണ്. ദുരിതത്തിലാഴ്ന്നപ്പോള് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി, ജനങ്ങളോട് ഒപ്പം നിന്ന് രാപ്പകല്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച നേതാക്കളെയും, ഐഎഎസ് ഉദ്യോഗസ്ഥരെയുമെല്ലാം ഏറെ പ്രശംസിച്ചിരുന്നു.
എന്നാല്‍ നാമറിയാത്ത എത്രയോ ഉദ്യോഗസ്ഥരാണ് പ്രളയകാലത്ത് കൈമെയ് മറന്ന് സേവന സന്നദ്ധരായത്. അത്തരം ഉദ്യോഗസ്ഥരെ സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയാണ് തൃശൂര്‍ കളക്ടറായ ഐഎഎസ്.
സ്വന്തം ജീവന് പോലും പണയപ്പെടുത്തി അഞ്ചുദിവസം രാപ്പകല്‍ ഫൈബര്‍ ബോട്ടില്‍ 200ഓളം പേരുടെ ജീവന് രക്ഷിച്ച മുരുകന് എന്ന സര്‍ക്കാര്‍ ജീവനക്കാരനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് കളക്ടര്‍.
വരും ദിനങ്ങളില്‍ ഒരു പക്ഷേ ആരും അറിയാതെ പോകുമായിരുന്ന ഇത്തരത്തിലുള്ള കൂടുതല്‍ പേരുടെ ആത്മാര്‍ത്ഥ സേവനങ്ങളുടെ വാര്‍ത്ത അനുപമയെപ്പോലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കുവയ്ക്കുമെന്ന് കരുതാം.