കണ്ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പയ്യന്നൂര്‍ അരവന്‍ചാലില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കല്ല്കുന്നേല് സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്. ശേഷം ഇയാള്‍ നേരിട്ട് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഭാര്യ രജിത പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് ഇയാളെ പ്രകോപിപ്പിച്ചത്.