ആലപ്പുഴ: ലോകബാങ്കില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അയ്യായിരം കോടി രൂപയെങ്കിലും പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്ന് ശതമാനം പലിശനിരക്കിലായിരിക്കും പണം ലഭിക്കുക. ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപയുടെ വിതരണം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കും. വ്യാഴാഴ്ച്ച കുട്ടനാട്ടില്‍ പ്ലാസ്റ്റിക് മുക്തദിനമായി ആചരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലകളിലെ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ധനമന്ത്രി തോമസ് ഐസക് കുറഞ്ഞ പലിശ നിരക്കില്‍ ലോകബാങ്ക് വായ്പ കിട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.
വീട്ടുപകരണങ്ങള്‍ നഷ്ടമായ കുടുംബശ്രീയില്‍ അംഗമായവര്‍ക്ക് ഒരുലക്ഷം രൂപ പലിശരഹിത ബാങ്ക് വായ്പ എളുപ്പത്തില്‍ കിട്ടും. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ബാങ്കുകളെ നേരിട്ട് സമീപിക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കാം.
കുട്ടനാടിനെ ആറാം തീയതിയോടെ മാലിന്യമുക്തമാക്കിമാറ്റും. ചെളി വാരി തോടുകള്‍ ശുചീകരിക്കും. കുടിവെള്ളക്ഷാമമുള്ള വാര്‍ഡുകളില്‍ കൂടുതല്‍ കുടിവെള്ളവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഭക്ഷണം ആവശ്യമുള്ള സ്ഥലങ്ങളില്‍ കഞ്ഞി വിതരണം ചെയ്യുമെന്നും റേഷന്‍ കടകളില്‍ കൃത്യമായ സ്റ്റോക്ക് ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.